പൗരത്വ നിയമ ഭേദഗതി; അമിത് ഷായ്ക്കുനേരെ ഗോ ബാക്ക് വിളിയുമായി പ്രതിഷേധം

amith-sha

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കുനേരെ പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് ജനസമ്പര്‍ക്ക പരിപാടി നടത്താനെത്തിയതായിരുന്നു അമിത് ഷാ. രണ്ട് യുവതികള്‍ ചേര്‍ന്നാണ് പ്രതിഷേധിച്ചത്. അമിത് ഷായ്ക്കുനേരെ ഇവര്‍ ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

ഒരു വീടിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. കൂടാതെ ‘ഷെയിം’ എന്നെഴുതിയ ബാനര്‍ തൂക്കുകയും ചെയ്തു. അപ്രതീക്ഷിത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ യുവതികളും പ്രദേശത്ത് ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് യുവതികള്‍ തൂക്കിയ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കുകയും ചെയ്തു.

Top