പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു. ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനാണ് രാജിവച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആവശ്യാര്‍ത്ഥമാണ് രാജി.
ചെയര്‍പേഴ്‌സണെതിരെ ഒരു വിഭാഗം ബിജെപി അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതൃത്വം പ്രിയ അജയനോട് രാജി ആവശ്യപ്പെട്ടത്.