അടൂരിനെതിരായ പ്രസ്താവന: ഗോപാലകൃഷ്ണനെ ക്രൂശിക്കേണ്ടതില്ലെന്ന നിലപാടില്‍ ആര്‍.എസ്.എസ്

കൊച്ചി: ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ നടത്തിയ പ്രസ്താവന തള്ളാതെ ആര്‍.എസ്.എസ്. ഗോപാലകൃഷ്ണന്റ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി.യില്‍ എതിരഭിപ്രായങ്ങളുണ്ടെങ്കിലും അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ലെന്ന നിലപാടാണ് ആര്‍.എസ്.എസിന്റേത്. ബി.ജെ.പി. ദേശീയ നേതൃത്വത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍പോലെ തിരിച്ചും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന സന്ദേശമാണ് ആര്‍.എസ്.എസ്. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പേരെടുത്ത് പറയാതെയാണങ്കിലും ഇപ്പോള്‍ നടക്കുന്ന പ്രസ്താവനകള്‍ക്കെതിരേ ആര്‍.എസ്.എസ്. നേതാവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ സംഘത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ബി.ജെ.പി.-ആര്‍.എസ്.എസ്. നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘം നേതാക്കള്‍ അതൃപ്തിയൊന്നും അറിയിച്ചില്ല. വിഷയത്തില്‍ തുടര്‍ചര്‍ച്ചകളും മറ്റും ഒഴിവാക്കാനാണ് തീരുമാനം.

Top