രൂപ ഗാംഗുലിയുടെ മകന്റെ കാര്‍ അപകടത്തില്‍പെട്ടു; മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍

കൊല്‍ക്കത്ത: നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച അര്‍ദ്ധരാത്രി ആകാശ് മുഖോപാധ്യായ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചത്.

കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ കാര്‍ വളവില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയ ആകാശിണെ പിതാവെത്തിയായിരുന്നു പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് ആകാശിനെ ജാദവ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top