കെ.സുരേന്ദ്രന്‍റെ അറസ്റ്റ് ; ദേശീയ പാതകള്‍ ഉപരോധിച്ച് ബിജെപി

BJP

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ദേശീയ പാതകളില്‍ ബിജെപി നടത്തുന്ന ഉപരോധ സമരം തുടങ്ങി. രാവിലെ 9.30 മുതല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി റോഡ് ഉപരോധം നടത്തുന്നു.

കാട്ടാക്കട, നെടുമങ്ങാട് താലൂക്കില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്. പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴയില്‍ കളര്‍കോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.

രാവിലെ 10 മുതല്‍ 1 മണിക്കൂറാണ് റോഡ് ഉപരോധം. കോഴിക്കോട് ജില്ലയില്‍ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസിഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതല്‍ 6 വരെ ഉപവാസം അനുഷ്ഠിക്കും.

Top