bjp-replies-k-surendran-facebook-post

K surendran

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിഷയത്തില്‍ കെ.സുരേന്ദ്രനെതിരെ ബിജെപി രംഗത്ത്. സുരേന്ദ്രന്റെ ഫെയ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്.

പാര്‍ട്ടി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി വക്താവ് ജെ.ആര്‍.പത്മകുമാര്‍ വ്യക്തമാക്കി. സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണ്.

സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടിവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആര്‍ത്തവം പ്രകൃതി നിയമമാണ്. മാനവജാതിയെ നിലനിര്‍ത്തുന്ന പ്രക്രിയയെ വിശുദ്ധമായി കാണണം. ഹൈന്ദവ നേതൃത്വം മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Top