ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല ; സ​സ്പെ​ന്‍​സ് തു​ട​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി ജെ​പി ന​ഡ്ഡ​യാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. 36 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ പ​ക്ഷേ, കേ​ര​ള​ത്തി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ട്ടി​ല്ല.

പി.എസ്. ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേർന്ന തെര‍ഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 184 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ലും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ലും ജ​ന​വി​ധി തേ​ടും.

Top