യുപിയില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

 

ലഖ്നൗ: ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. ലോക് കല്യാണ്‍ സങ്കല്‍പ പത്ര 2022 എന്ന പേരിലാണ് പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയത്. 2017ലെ 212 വാഗ്ദാനങ്ങളിലെ 92 ശതമാനവും നടപ്പാക്കിയെന്ന് അമിത് ഷാ പറഞ്ഞു. ലൗ ജിഹാദ് വിവാഹങ്ങളിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. കര്‍ഷകര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളുടെ വികസനത്തിലൂന്നിയാണ് പ്രകടന പത്രിക.

 

അടുത്ത അഞ്ച് വര്‍ഷം കര്‍ഷകര്‍ക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതി, കര്‍ഷകര്‍ക്ക് കുഴല്‍ക്കിണറിനും മറ്റ് ജലസേചന പദ്ധതികള്‍ക്കുമായി 5000 കോടിയുടെ പദ്ധതി, കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണ്‍, സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കായി 25000 കോടിയുടെ പദ്ധതികള്‍, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എിവയ്ക്ക് താങ്ങുവില, സൗരോര്‍ജമുപയോഗിച്ച് ജലസേചനം നടത്തുന്ന കര്‍ഷകര്‍ക്ക് പുരസ്‌കാരം, ആറ് മെഗാ ഫുഡ്പാര്‍ക്കുകളുടെ വികസനം, കല്യാണ്‍ സുമംഗലപദ്ധതിയുടെ സഹായധനം 25000 രൂപയായി ഉയര്‍ത്തും, പാവപ്പെട്ട കുടുംബങ്ങളിലെ പെഎകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായധനം, പിഎം ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, മൂന്ന് വനിതാ ബറ്റാലിയന്‍ രൂപീകരിക്കും, രണ്ട് കോടി ടാബുകളും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്യും, ബുന്ദേല്‍ഖണ്ഡിലെ ജനറല്‍ ബിപിന്‍ റാവത്ത് ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും, 3000 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, 30000 കോടി ചെലവില്‍ ആറ് ധന്വന്തരി മെഗാ പാര്‍ക്കുകള്‍, ചെറുകിട വ്യവസായ മേഖലയില്‍ ആറ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ലതാ മങ്കേഷ്‌കര്‍ പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമി എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍

 

Top