ബംഗാൾ പിടിച്ചെടുക്കാൻ ഒരുങ്ങി ബി.ജെ.പി

Amit Shah

ബംഗാൾ ;  ബംഗാളിൽ ഭരണം പിടിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ സജീവ ഒരുക്കങ്ങളാണ് നടക്കുന്നു വരുന്നത്. ബംഗാൾ പിടിക്കുക എന്ന ഒറ്റലക്ഷ്യം വച്ചാണ് ബിജെപി ഇപ്പോൾ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്ന് റിപ്പോർട്ടുകൾ. മറ്റ് പാർട്ടികളിൽ നിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റിൽ വ്യക്തമാക്കുന്നത്.

സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെടുന്നു. ഇതിൽ 480പേരും സിപിഎമ്മിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ.

Top