മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയുടെ പീഡനാരോപണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം. ബിജെപി പാര്‍ട്ടി പ്രവര്‍ത്തകയാണ് മുന്‍ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ പീഡനാരോപണവുമായ് രംഗത്തെത്തിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് സഞ്ജയ് കുമാറിനെതിരെ പൊലീസ് കേസ് എടുത്തു.

ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് സഞ്ജയ് പ്രവര്‍ത്തകയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്തായിരുന്നു പീഡനം. പീഡനത്തെക്കുറിച്ച് നേരത്തെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും പാര്‍ട്ടി നടപടി ഒന്നും സ്വീകരിച്ചില്ലെന്നും തനിക്കെതിരെ ഭീക്ഷണി മുഴക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.

Top