BJP-rally- delhi-akg-center

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യയയുടെ നേതൃത്വത്തിലാണ് മാര്‍ച്ച നടന്നത്.

മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരളത്തിലെ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.

Top