അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം

ഗുവാഹട്ടി: അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് മാര്‍ഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ സ്ഥാനാര്‍ഥി റുങ്വ്ര നര്‍സാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 100ല്‍ എത്തി. 1988ന് ശേഷം രാജ്യസഭയില്‍ അംഗ സംഘ്യ 100 കടക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബിജെപി.

12 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു. 7 കോണ്‍ഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.

 

Top