റോബര്‍ട്ട് വദ്രരയുടെ ഇന്‍കം ടാക്‌സ് വെട്ടിപ്പ് ; രാഹുലിനെ ചോദ്യം ചെയ്ത് ബി ജെ പി

sambit

ന്യൂഡല്‍ഹി: സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഇന്‍കം ടാക്‌സ് വെട്ടിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒഴിഞ്ഞു മാറുന്നതെന്തിനെന്ന് ബി ജെ പി വക്താവ് സമ്പിത്ത് പാത്ര.

2010-11 കാലയളവില്‍ ആദായ നികുതി വകുപ്പില്‍ കുടിശ്ശിക വരുത്തിയ വദ്രയെ കുറിച്ച് രാഹുല്‍ ഒന്നും സംസാരിക്കാത്തതെന്തെന്നും ഈ വിഷയത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒഴിഞ്ഞുമാറുന്നതെന്തെന്നും സമ്പിത്ത് ചോദിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സിലാണ് സമ്പിത്ത് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

റോബര്‍ട്ട് വദ്രയുടെ കീഴിലുള്ള ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 2010-11 കാലത്ത് 25 കോടി രൂപ ആദായ നികുതിയായി അടക്കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടിരുന്നു.

ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വരുന്നതിന്റെ മുന്‍പ് 36.9 ലക്ഷമാണ് വരുമാനമായി കമ്പനി കാണിച്ചിരുന്നത്. അത് മനസിലാക്കിയ വകുപ്പ് വീണ്ടും വരുമാനം വിലയിരുത്തുകയും അത് 42.98 കോടിയെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

Top