പാര്‍ട്ടി തീരുമാനം ലംഘിച്ചു; സംസ്ഥാന സമിതി അംഗത്തെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

bjp karnataka

കൊച്ചി: പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയതിനെ തുടര്‍ന്ന് സംസ്ഥാന സമിതി അംഗത്തെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍, അഭിഭാഷകനെന്ന നിലയ്ക്കാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് വിശദീകരണം നല്‍കിയത്. എന്നാല്‍, പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന കാരണത്താലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പോകുന്നതിനായി ഇരുപതംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോകാന്‍ പാടില്ലെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടി. പാര്‍ട്ടിക്കു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്തു പറയണമെന്നുവരെ പാര്‍ട്ടി നിര്‍ദേശം നല്‍കുന്നുണ്ട്.

Top