വിമര്‍ശിച്ചോളൂ. . . എന്നാല്‍ കള്ളപ്രചരണം നടത്തരുത്: പി.എസ് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: നീതിയ്ക്കായുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്ത്. കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെട്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ന്യൂനപക്ഷത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ ഇരുമുന്നണികളും പ്രചരിപ്പിച്ചെന്നും കോണ്‍ഗ്രസിന് ആശയമില്ലെന്നും ആമാശയം മാത്രമാണുള്ളതെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു.

വിമര്‍ശിച്ചോളൂ, എന്നാല്‍, കള്ളപ്രചരണം നടത്തരുത്. കോടതിയില്‍ കേസ് കൊടുത്ത് കഴിഞ്ഞു. പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. താന്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കും. ശബരിമല നമ്മുടെ നെഞ്ചിലാണ്. ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വില്‍പ്പനച്ചരക്ക് ആക്കാന്‍ അനുവദിക്കില്ല, ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top