പിണറായി വിജയന്‍ ചുവപ്പ് കണ്ട കാളയെപ്പോലെ പെരുമാറുന്നുവെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചുവപ്പ് കണ്ട കാളയെപ്പോലെ പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്റ്റാലിന്റെ മുഖം മങ്ങിയാല്‍ പരിചാരകര്‍ കാര്യം ഗ്രഹിച്ചിരുന്നതു പോലെ ഇവിടെയുമുണ്ടായിരുന്നു ചില പരിചാരകര്‍ . ഉടന്‍ തന്നെ ചാടിയിറങ്ങി ക്ഷേത്രത്തിലെ മൈക്കിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും അദ്ദേഹം കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചുവപ്പ് കണ്ട കാളയെപ്പോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തിന് അസ്വസ്ഥതയാണ്. മുഖഭാവത്തിൽ നിന്ന് തന്നെ അത് വായിച്ചെടുക്കാം.

സ്റ്റാലിന്റെ മുഖം മങ്ങിയാൽ പരിചാരകർ കാര്യം ഗ്രഹിച്ചിരുന്നതു പോലെ ഇവിടെയുമുണ്ടായിരുന്നു ചില പരിചാരകർ . ഉടൻ തന്നെ ചാടിയിറങ്ങി ക്ഷേത്രത്തിലെ മൈക്കിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

അതേസമയം മറ്റ് ചിലതിനെയൊക്കെ ബഹുമാനിക്കാനും അദ്ദേഹത്തിനറിയാം. അവിടെ അദ്ദേഹം പ്രസംഗം നിർത്തി കാത്തു നിൽക്കും. അത് വേണ്ടതു തന്നെയാണ്.പക്ഷേ എല്ലായിടത്തും അതേ നയം തന്നെയാകണം. അങ്ങനെയൊരു നയം ഇല്ലാത്തതു കൊണ്ടാണ് കപടമതേതരർ എന്ന പേരു കിട്ടുന്നത്.

എൻ:ബി : ചുവപ്പ് കണ്ട കാളയെപ്പോലെ എന്നത് ഒരു പ്രയോഗമാണ്. മുഖ്യമന്ത്രിയെ കാളേ എന്ന് ശ്രീധരൻ പിള്ള വിളിച്ചതായി ദയവായി മാദ്ധ്യമ സുഹൃത്തുക്കൾ എഴുതരുത്. സാധാരണ അങ്ങനെയാണ് ചെയ്യാറ്. അതുകൊണ്ട് പറഞ്ഞതാണ്.

Top