കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയ്ക്ക് വിനാശകാലേ വിപരീത ബുദ്ധി: ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയ്ക്ക് വിനാശകാലേ വിപരീത ബുദ്ധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. അറസ്റ്റ് കൊണ്ട് ആത്മവീര്യം കെടുത്താമെന്നാണ് വിചാരിക്കുന്നതെന്നും എന്നാല്‍ പുറത്തുള്ള സുരേന്ദ്രനെക്കാള്‍ ശക്തനാണ് അകത്തുള്ള സുരേന്ദ്രനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

മാര്‍ച്ച് പൊലീസ് ബാരികേഡ് ഉപയോഗിച്ചു തടഞ്ഞിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ നിന്നു പ്രതിഷേധിക്കുകയാണ്. സുരേന്ദ്രന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ബിജെപിയുടെ നീക്കം.

Top