കെ.സുരേന്ദ്രന്റെ അറസ്റ്റ്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച്

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

മാര്‍ച്ച് പൊലീസ് ബാരികേഡ് ഉപയോഗിച്ചു തടഞ്ഞിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ നിന്നു പ്രതിഷേധിക്കുകയാണ്. സുരേന്ദ്രന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ബിജെപിയുടെ നീക്കം.

Top