ശബരിമല വിഷയം; നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രം തയ്യാറാണെന്നും എന്നാല്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നും ശബരിമല പ്രവേശനത്തിനായി 50നു താഴെ പ്രായമുള്ള സത്രീകള്‍ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ മടങ്ങി.

ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കരുനാഗപ്പള്ളി സ്വദേശി മഞ്ജുവിനും മല കയറാന്‍ സാധിച്ചില്ല. കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് കഴിഞ്ഞ ദിവസം എത്തിയ മഞ്ജു. പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top