തന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് കോടതിയില്‍; വിവാദം ഒഴിയാതെ ശ്രീധരന്‍ പിള്ള

Sreedharan Pilla

കൊച്ചി: കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി.

ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ് ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയത്. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് അദ്ദേഹം ഹാജരാക്കിയത്.

തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നില നില്‍ക്കില്ലെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സിഡി ഹാജരാക്കിയിരിക്കുന്നത്.

Top