ആള്‍ക്കൂട്ട ആക്രമണം; രാജസ്ഥാന്‍ അസംബ്ലി പാസാക്കിയ ബില്ലിനെതിരെ ബിജെപി

ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണത്തിനെതിരായി രാജസ്ഥാന്‍ അസംബ്ലി പാസാക്കിയ ബില്ലിനെതിരെ ബിജെപി രംഗത്ത്.

ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് ഇര മരിച്ചാല്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ് ബില്‍. ബിജെപിയുടെ പ്രതിഷേധത്തിനൊടുവില്‍ ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസായത്. പാര്‍ലമെന്ററികാര്യമന്ത്രി ശാന്തി ധരിവാളാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലും ആള്‍ക്കൂട്ട ആക്രണ സംഭവങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ബില്ലിന് മേലുള്ള ചര്‍ച്ചക്കിടെ ശാന്തി ധരിവാള്‍ പറഞ്ഞിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ജൂലൈ 16ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു.

rder

Top