ശബരിമല സ്ത്രീപ്രവേശനം; ഉത്തരവിനെതിരെ കോര്‍പ്പറേഷന്‍ യോഗത്തിലും പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ യോഗത്തിലും പ്രതിഷേധം ആളിക്കത്തുന്നു. കോര്‍പ്പറേഷനിലെ ബിജെപി അംഗങ്ങളാണ് ഇന്ന് ചേര്‍ന്ന യോഗത്തിനിടയില്‍ പ്രതിഷേധിച്ചത്.

ഇക്കാര്യം കോര്‍പ്പറേഷന്‍ യോഗത്തില്‍ എങ്ങനെ വ്യക്തമാക്കുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ചോദ്യം. ഇതോടെ യോഗത്തില്‍ വലിയ ബഹളമാണ് നടന്നത്.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പങ്കെടുക്കണമോ എന്ന് തീരുമാനിക്കാന്‍ കൊട്ടാര പ്രതിനിധികള്‍ തന്ത്രി അടക്കമുള്ളവരെ കാണും.

Top