നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്കു ജാമ്യം

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയായിരുന്നു നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പെരുനാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഘത്തെ ഇലവുങ്കലില്‍ വെച്ചു തന്നെ തടഞ്ഞ് പേരു വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് സന്നിധാനത്ത് തങ്ങാന്‍ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്നായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 82 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Top