മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ചു; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

Pinarayi Vijayan

ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Top