കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗസ്ഥലത്തേക്ക് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

kadakampally surendran

പത്തനംതിട്ട : ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗസ്ഥലത്തേക്ക് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം.
റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി ഉദ്ഘാടകനായി എത്തുന്ന ചടങ്ങിലേക്കായിരുന്നു ബിജെപിയുടെ പ്രതിഷേധമാര്‍ച്ച്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേദിയിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്.

ബി.ജെ.പി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പിന്റെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ വേദിയിലേക്ക് എത്തുകയായിരുന്നു.

Top