സിപിഐഎം ആക്രമണം, ഡല്‍ഹി എകെജി ഭവനിലേക്ക് ഇന്ന് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്

bjp

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഐഎം ആക്രമണം നടത്തുന്നു എന്നാരോപിച്ച് ഡല്‍ഹി എകെജി ഭവനിലേക്ക് ഇന്ന് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്.

ബിജെപി ഡല്‍ഹി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

രാവിലെ പത്ത് മണിക്ക് പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി നേതൃത്വം നല്‍കും. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലെ പതിനാല് ജില്ലകളിലും മാര്‍ച്ച് നടത്താന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കുമ്മനം രാജശേഖരന് പതാക കൈമാറി ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തത്.

‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര. ജനരക്ഷാ യാത്ര ഇന്നും കണ്ണൂരില്‍ പര്യടനം തുടരും. ഇന്ന് പദയാത്രയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

Top