ശബരിമല കയറാനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധം

bjp karnataka

പെരിന്തല്‍മണ്ണ: ശബരിമല കയറാനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

അതേസമയം കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയേയും വിന്യസിച്ചു.

വലിയ നടപ്പന്തലിലേക്കുള്ള പ്രവേശനം തടഞ്ഞ് അവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ മാറ്റി പൊലീസ് യുവതികളുമായി മുന്നോട്ട് പോകുകയാണ്.

ഷീല്‍ഡ് ഉപയോഗിച്ച് ഭക്തരെ തള്ളിമാറ്റിയാണ് യുവതികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. വലിയ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ വന്‍ പൊലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.

Top