ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ചവരോട് സൗഹൃദ സംഭാഷണം നടത്തി പ്രിയങ്ക

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ബിജെപി അനകൂല മുദ്രാവാക്യം മുഴക്കിയവരോട് സൗഹൃദ സംഭാഷണം നടത്തി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രിയങ്ക പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. 1989 മുതല്‍ ബിജെപി കോട്ടയായ ഇന്‍ഡോറിലൂടെ വാഹനം കടന്ന് പോകുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ വഴിയില്‍ നിന്ന് മോദി അനുകൂല മുദ്രാവാക്യം മുഴക്കുകയായിരുന്നു.

ഇതില്‍ അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം നിര്‍ത്തി അവര്‍ക്കരികിലെത്തിയ പ്രിയങ്ക അവരുടെ കൈകള്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു- നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി- എല്ലാ ആശംസകളും- ഇതോടെ മോദി അനകൂല മുദ്രാവാക്യം വിളിച്ചവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു. ഇതോടെ ബിജെപി അനുകൂലികള്‍ പ്രിയങ്കയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ആദ്യമായാണ് എത്തുന്നത്. ഇന്‍ഡോറിന് പുറമെ ഉജ്ജൈനിയിലും പ്രിയങ്ക റോഡ് ഷോ നടത്തുകയും രത്ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയും ചെയ്തു.

Top