ബംഗാളില്‍ മമത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് തെരഞ്ഞെടുപ്പ് റാലി തടയാനെന്ന് ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ തടയാനാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

കൊറോണ പോയി, ബിജെപി റാലികളും യോഗങ്ങളും സംഘടിപ്പിക്കാതിരിക്കാന്‍ മമത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വൈറസ് ചുറ്റുമുണ്ടെന്ന് കാപട്യം നടിക്കുകയാണ് മമത, എന്നാല്‍ ആര്‍ക്കും ഞങ്ങളെ തടയാനാവില്ല- ദിലീപ് ഘോഷ് പറഞ്ഞു.

കോവിഡ് വ്യാപനത്തെ നിസ്സാരമായി കാണരുതെന്നും സര്‍ക്കാര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരണപക്ഷത്തുള്ള മുതിര്‍ന്ന നേതാവ് ഇത്തരം പ്രസ്ത്വന നടത്തിയിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top