ബാബ രാംദേവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി

Amit Shah Meets Baba Ramdev

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ബാബ രാംദേവുമായി കൂടിക്കാഴ്ച നടത്തി. മുന്‍ സൈനിക മേധാവി ദല്‍ബീര്‍ സുഹാഗ്, മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് എന്നിവരെയും അമിത് ഷാ സന്ദര്‍ശിച്ചു. രാംദേവിന്റെ സഹായം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന അനുയായികളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാക്കാന്‍ കഴിയുമെന്നും താന്‍ അതിനാണ് ബാബയെ തേടി വന്നതെന്നും അമിത് ഷാ പറഞ്ഞു.

Top