തെരഞ്ഞെടുപ്പ്; ഷഹീന്‍ ബാഗ് ആയുധമാക്കി ബിജെപി, ആം ആദ്മി അങ്കലാപ്പില്‍

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചരണം കലുഷിതമാകുന്നു. ഭരണവും, പ്രാദേശിക വിഷയങ്ങളും മാത്രമാക്കി പ്രചരണങ്ങള്‍ ഒതുക്കാന്‍ ഭരണപക്ഷമായ ആം ആദ്മി കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ദേശീയത ഉയര്‍ത്തി തെരഞ്ഞെടുപ്പ് ചൂട് വര്‍ദ്ധിപ്പിക്കുകയാണ് ബിജെപി.

ഫെബ്രുവരി 8ന് വോട്ടിംഗ് മെഷീനില്‍ കൈ അമര്‍ത്തുമ്പോള്‍ ഇതിന്റെ ഓളങ്ങള്‍ ഷഹീന്‍ ബാഗില്‍ എത്തണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ആയിരങ്ങള്‍ ഡിസംബര്‍ 15 മുതല്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി പ്രതിഷേധിക്കുകയും, റോഡ് തടഞ്ഞും വരികയാണ്.

ഷഹീന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് പ്രശ്‌നങ്ങള്‍ ഒഴിവാക്കി രാജ്യത്തെ സുരക്ഷിതമാക്കാന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്ന വോട്ട് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി മുഖ്യനെ വെല്ലുവിളിച്ചെങ്കിലും പ്രതിഷേധത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പോലും അരവിന്ദ് കെജ്രിവാള്‍ തയ്യാറിയില്ല. പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ ഇറങ്ങണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്.

ഷഹീന്‍ ബാഗിന് നേരെ വിരല്‍ചൂണ്ടി വോട്ട് പെട്ടിയില്‍ വീഴ്ത്താനാണ് ബിജെപി ശ്രമം. ഇത്തരം പ്രതിഷേധങ്ങള്‍ ഡല്‍ഹിയെ കശ്മീരിന്റെ അവസ്ഥയില്‍ എത്തിക്കുമെന്നാണ് വെസ്റ്റ് ഡല്‍ഹി ബിജെപി എംപി പര്‍വേഷ് വര്‍മ്മ അഭിപ്രായപ്പെട്ടത്. ഇവര്‍ വീട്ടില്‍ കയറി സഹോദരിമാരെയും, പെണ്‍മക്കളെയും പീഡിപ്പിക്കുമെന്നും വര്‍മ്മ ആരോപിച്ചു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഷഹീന്‍ ബാഗില്‍ പ്രധാനമായും പ്രതിഷേധിക്കുന്നതെന്നാണ് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിക്കുന്നത്. കോണ്‍ഗ്രസും, കെജ്രിവാളുമാണ് ഇവര്‍ക്ക് പിന്നിലെന്ന് ഡല്‍ഹി ബിജെപി മേധാവി മനോജ് തിവാരിയും പ്രഖ്യാപിച്ചത് വെറുതെയല്ല. മൂന്നാമതും ഭരണം സ്വപ്നം കാണുന്ന എഎപിയും, 21 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഡല്‍ഹി പിടിക്കാന്‍ ബിജെപിയും രണ്ടുംകല്‍പ്പിച്ച് രംഗത്തുണ്ട്.

Top