സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ആകെയുള്ള അസ്ത്രം ‘കളവ്’ മാത്രം:മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ആകെയുള്ള അസ്ത്രം കളവ് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ല. അതാണ് ബിജെപിയുടെ വിജയമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെ.പി. നഡ്ഡയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ച് നാളത്തേയ്ക്ക് അധികാരത്തില്‍ വന്നവരല്ല ഞങ്ങള്‍, രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ്. ജനങ്ങളോട് നേരിട്ട് സംവദിച്ച് തന്നെയാണ് ഇവിടംവരെ എത്തിയത്. എന്തൊക്കെ ഇതുവരെ ചെയ്തിട്ടുണ്ടോ അതൊക്കെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു.

ജെ പി നദ്ദയുടെ നേതൃപാടവം അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഹിമാചല്‍ പ്രദേശുകാരേക്കാള്‍ ഇന്ന് ആവേശം കൊള്ളുന്നത് ബീഹാറികളാണെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

Top