ഒരാഴ്ച്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ബിജെപി

flag

ന്യൂഡല്‍ഹി: ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കാനൊരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് ഒന്‍പതു മുതല്‍ സ്വാതന്ത്ര്യദിനാഘോഷം ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

ബി.ജെ.പി. പാര്‍ലമെന്റിന്റെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top