കിഫ്ബിയുടെ മറവില്‍ കോടികളുടെ കുംഭകോണം നടക്കുന്നുണ്ടെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: കിഫ്ബിയുടെ മറവില്‍ കോടികളുടെ കുംഭകോണം നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്.

കിഫ്ബിയുടെ വരവ് ചെലവ് കണക്ക് സിഎജിയെ കാണിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് അഴിമതി ഉള്ളത് കൊണ്ടാണെന്നാണ് കൃഷ്ണദാസ് പറയുന്നത്.

സിഎജി ഓഡിറ്റ് വേണ്ടെന്ന് വെച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

Top