‘വയസാന്‍കാലത്ത് വേലപ്പനും വേല കിട്ടി’ ; വിവാദ നിയമനത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എ. വേലപ്പന്‍ നായരെ നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

അഡ്വക്കേറ്റ് ജനറലും 140 സര്‍ക്കാര്‍ അഭിഭാഷകരും നിലവിലരിക്കെയാണ് ഈ പുതിയ തസ്തിക ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിന് മാത്രമായി നിയമിച്ച് ഈ സ്പെഷ്യല്‍ ഓഫീസരുടെ ഒരു മാസത്തെ ശമ്പളം മാത്രം 1,10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

സീനയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. സര്‍ക്കാര്‍ കേസ് നടത്തിപ്പിനും ഉപദേശങ്ങള്‍ക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറലമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും, പ്ലീഡര്‍മാരും, സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുമായി 140ല്‍ അധികം പേര്‍ സര്‍ക്കാര്‍ ശമ്പളം പറ്റി ഹൈക്കോടതിയില്‍ ഉണ്ട്. അതിനു പിന്നാലെയാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറെക്കൂടി നിയമിച്ചിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Top