കെ. സുരേന്ദ്രന്റെ അറസ്റ്റ്; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി. രമേശ്

Ramesh

കോഴിക്കോട്: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്നാണ് അദ്ദേഹം പറയുന്നത്.

ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍ കളിച്ചിരിക്കുന്നതെന്നും ഇതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടതായി വരുമെന്നും രമേശ് വ്യക്തമാക്കി.

Top