കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു എന്ന കാരണത്താല്‍ കൂട്ട അറസ്റ്റെന്ന് സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി ദേശീയ നേതൃത്വം രംഗത്ത്. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് കേരളത്തില്‍ കൂട്ട അറസ്റ്റ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ച സംഭവത്തില്‍ അപലപിക്കുന്നുവെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഞായറാഴ്ച്ച ഉച്ചവരെ രജിസ്റ്റര്‍ ചെയ്തത് 1772 കേസുകളാണ്.

1772 കേസുകളിലായി 5397 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Top