കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യം ഇല്ല; വ്യക്തമാക്കി ചെന്നിത്തല രംഗത്ത്

chennithala

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം എന്ന ബിജെപിയുടെ ആവശ്യത്തെ വിമര്‍ശിച്ച് ചെന്നിത്തല രംഗത്ത്.

കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യം ഇല്ലെന്നും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ബാലറ്റിലൂടെ തന്നെ പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭയില്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത് കേരളത്തെ പറ്റി അറിയാത്ത എംപിയാണെന്നും സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കുന്നത് ബിജെപിയും സിപിഐഎമ്മും അവസാനിപ്പിച്ചാല്‍ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വമാണ് രംഗത്തെത്തിയത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും
സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Top