ന്യൂനപക്ഷ വോട്ട് ഉൾപ്പെടെ കൂടുതൽ ഇത്തവണ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രധാന കാര്യം ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബിജെപിയുടെ എതിരാളികള്‍ ഇടതുപക്ഷമാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടെന്നും അതിനാല്‍ ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി കേരളത്തില്‍ വ്യത്യസ്തമാകാന്‍ കാരണം ഇവിടുത്തെ ഇടതുപക്ഷമാണെന്നും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കുമെന്നും പിണറായി പറഞ്ഞു.

ജനങ്ങള്‍ക്ക് സിപിഎമ്മില്‍ വിശ്വാസമുണ്ട്. ജനങ്ങള്‍ എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ചില പാര്‍ട്ടികള്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, അവര്‍ ദുര്‍ബലരായിക്കൊണ്ടിരിക്കുകയാണ്. അത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തും, പിണറായി വ്യക്തമാക്കി.

Top