ഉദയ്പൂർ കൊലയാളിക്ക് ബി.ജെ.പി വേദിയിൽ ആദരം; ചിത്രം പുറത്തുവിട്ട് കോൺഗ്രസ്

ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബി.ജെ.പി ബന്ധവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയിൽ ആദരിക്കുന്ന ചിത്രമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ട്വിറ്ററിൽ ചിത്രം പുറത്തുവിട്ടത്. ബിജെ.പിയുടെ ദേശസ്‌നേഹത്തിന്റെ യാഥാർത്ഥ്യം ഈ ചിത്രത്തിൽ വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബി.ജെ.പി സഖ്യം എല്ലാവർക്കും മുൻപിൽ പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉദയ്പൂർ കൊലപാതക കേസിലെ ബി.ജെ.പിയുടെ ബന്ധമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

Top