പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കക്കോടി: പോക്‌സോ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചെറുകുളം മക്കട പുളിയുള്ളതില്‍ ജനാര്‍ദ്ദന (52)നെയാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാമജന്മഭൂമി കര്‍സേവകനായിരുന്ന ഇയാള്‍ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും മക്കടയിലെ സജീവ പ്രചാരകനായിരുന്നു.

പീഡനത്തിനിരയായ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
മാത്രമല്ല, കൗണ്‍സലിംഗില്‍ കുട്ടി ഇയാളുടെ പേര് വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് എലത്തൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Top