ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടിയ്ക്ക് ഇന്ന് തുടക്കം

ഡൽഹി: ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.

Top