ബിജെപി വെബ് സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ അശ്ലീല പരാമര്‍ശങ്ങള്‍

hacker

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. https://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തതിനൊപ്പം മോശമായ പരാമര്‍ശങ്ങളും വീഡിയോയും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ സൈറ്റ് ഇന്റെര്‍നെറ്റില്‍ ലഭ്യമല്ല. ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമാവുകയും സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കുകയുമായിരുന്നു.

Top