bjp national secretary h raja against kamal

കൊച്ചി: സംവിധായകന്‍ കമലിന് എതിരെ ബിജെപി ദേശീയനേതൃത്വം. കമലിന് ചെറുപ്പത്തില്‍ ദേശീയത എന്താണെന്ന് പഠിക്കാത്തതിന്റെ കുഴപ്പമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.

ദേശീയഗാനത്തെ ആദരിക്കേണ്ടത് ചുമതലയാണെന്നും ദേശീയതയെ ബഹുമാനിക്കാത്തവര്‍ ആ രാജ്യത്തിന്റെ പൗരന്മാരായിരിക്കാന്‍ അര്‍ഹരല്ലെന്നും ദേശീയതയെ ആദരിക്കാത്തവര്‍ക്ക് അമേരിക്കയില്‍ ജീവിക്കാന്‍ പോലും അവകാശമില്ലെന്നും രാജ പറഞ്ഞു. വിഷയത്തില്‍ കമല്‍ മാപ്പു പറയണമെന്നും ബിജെപി ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു.

ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടുപോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞത് വിവാദമായിരുന്നു. എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന ആളാണ് കമലെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. രാധാകൃഷ്ണന്റെ പ്രസതാവനയ്ക്ക് എതിരെ രമേശ് ചെന്നിത്തലയും കോടിയേരി രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Top