മുഖ്യമന്ത്രിക്ക് ജനങ്ങളില്‍ നിന്നും ഇനി ഒന്നും ഒളിക്കാനാവില്ല; ബിജെപി കേന്ദ്രനേതൃത്വം

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ദേശീയതലത്തില്‍ സി.പി.എമ്മിനെതിരെ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. സ്വര്‍ണക്കടത്തില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ അവധിയില്‍ പോകേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിക്ക് ജനങ്ങളില്‍ നിന്നുമിനി ഒന്നും ഒളിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരള സര്‍ക്കാരിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്ക് മുഖ്യം രാജ്യസുരക്ഷയും, ദേശീയതയും സ്വയംപര്യാപ്തതയുമാണ് അതിനാലാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്രയും രംഗത്ത്് വന്നിരുന്നു.

ട്വിറ്ററിലൂടെ മലയാളത്തിലാണ് സംബിത് പത്രയുടെ പരിഹാസം.പിണറായി വിജയന്റെയും സ്വപ്ന സുരേഷിന്റെയും ഫോട്ടോകള്‍ ചേര്‍ത്ത് ‘സ്വര്‍ണം’ എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്.

Top