മധ്യപ്രദേശില്‍ സ്വതന്ത്ര എംഎല്‍എ ദിനേഷ് റായി ബിജെപിയില്‍ ചേര്‍ന്നു

BJP

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വതന്ത്ര എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ദിനേഷ് റായിയാണ് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ദിനേഷ് ബിജെപിയിലേയ്ക്ക് ചേര്‍ന്നത്.

സിയോനി ജില്ലയുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ തനിക്കു വിശ്വാസമുണ്ടെന്നും ദിനേഷ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നിരവധി പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇവ അദ്ദേഹം അംഗീകരിച്ചിട്ടുണ്ടെന്നും ദിനേഷ് കൂട്ടിച്ചേര്‍ത്തു.

Top