രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുന്നു; തുറന്നടിച്ച് മമത ബാനര്‍ജി

mamatha

കൊല്‍ക്കത്ത: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്ന് മമത കുറ്റപ്പെടുത്തി. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും മമത പറഞ്ഞു.

രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണ്. കര്‍ണാടകയില്‍ ഒരു സര്‍ക്കാര്‍ തന്നെ അട്ടിമറിക്കപ്പെട്ടപ്പോള്‍ ആരും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപി അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍, അതിന് യാതൊരു സാധ്യതകളുമില്ല, മമത വ്യക്തമാക്കി.

Top