നടന്‍ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയിലേക്ക്

 

ന്യൂഡല്‍ഹി:നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്.കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ മഹാറാലിയില്‍ മിഥുന്‍ ചക്രബര്‍ത്തി പങ്കെടുത്തു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വാര്‍ഗിയയുമായി മിഥുന്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ കൂടികാഴ്ച നടത്തിയിരുന്നു.അതിനു പിന്നാലെയാണ് റാലിയില്‍ താരം പങ്കെടുത്തുകൊണ്ടു ഔദ്യോഗികമായി ബിജെപിയില്‍ ചേരുകയാണെന്ന് അറിയിച്ചത്.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വാര്‍ഗിയ മിഥുന്‍ ചക്രവര്‍ത്തിയുമായി കൂടികാഴ്ച നടത്തിയ കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ബംഗാള്‍ ഭരിച്ചിരുന്ന സിപിഐഎമ്മുമായി മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് ഒരു കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു.പിന്നീട് തൃണമൂല്‍ സഹയാത്രികനായി തുടര്‍ന്നു. ഇദ്ദേഹത്തിന് രാജ്യസഭ സീറ്റും തൃണമൂല്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഇദ്ദേഹം.

Top