ദീപാവലി ആഘോഷത്തിനിടെ അപകടം; എം.പിയുടെ കൊച്ചുമകൾ മരിച്ചു

ഉത്തർപ്രദേശ് : ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ് ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു. എം.പി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്. ബിജെപിയുടെ പ്രയാഗ്‌രാജിലെ എം.പിയാണ് റീത്ത ബഹുഗുണ ജോഷി.

ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ ടെറസിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. പടക്കം പൊട്ടുന്ന ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷമാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എയർ ആംബുലൻസ് വഴി ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റിരുന്നു.

Top