സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയോട് ഗുഡ് ബൈ പറയും; പാര്‍ട്ടിക്ക് അന്ത്യശാസനം നല്‍കി എംപി

ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പ്രസ്താവനയുമായി ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഉദിത് രാജാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലത്തിനായി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് തനിക്ക് സീറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്. ‘ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്ബൈ പറയും’, ഉദിത് രാജ് പറഞ്ഞു. പാര്‍ട്ടി വിടാന്‍ ബിജെപി പ്രേരിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കാനാവശ്യപ്പെട്ടിട്ടുണ്ട്‌. പാര്‍ട്ടി വിടേണ്ടി വന്നാല്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

2014 ലെ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എംപിയായ വ്യക്തിയാണ് രാജ്

Top